Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venezuela Earthquakes

വെനസ്വേല ഭൂക‌മ്പം: മരണം 184 ആയി, 1500 പേർക്ക് പരിക്ക്

കാ​​​​​​​​ര​​​​​​​​ക്ക​​​​​​​​സ്: ലാ​​​​​​​​റ്റി​​​​​​​​ന​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​യ വെ​​​​​​​​ന​​​​​​​​സ്വേ​​​​​​​​ല​​​​​​​​യി​​​​​​​​ലു​​​​​​​ണ്ടാ​​​​​​യ വ​​​​​​​​ൻ ഭൂ​​​​​​​​ക​​​​​​​​മ്പ​​ത്തി​​​​​​​ൽ മരിച്ചവരുടെ എണ്ണം 184 ആയി. 1500 പേ​​​​​​​​ർ​​​​​​​​ക്കു പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ര​​​​ക്കാസി​​​​ല​​​​ട​​​​ക്കം വ്യാ​​​​പ​​​​ക നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. നൂ​​​​​​റു​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​നു കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്നു.

അ​​​​​​​​വ​​​​​​​​ശി​​​​​​​​ഷ്ട​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക​​​​​​​​ടി​​​​​​​​യി​​​​​​​​ൽ കു​​​​​​​​ടു​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​യി ര​​​​​​​​ക്ഷാ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം പു​​​​​​​​രോ​​​​​​​​ഗ​​​​​​​​മി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണെ​​​​​​​​ന്ന് ആ​​​​​​​​ക്ടിം​​​​​​​​ഗ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ഡെ​​​​​​​​ൽ​​​​​​​​സി റോ​​​​​​​​ഡ്രി​​​​​​​​ഗ​​​​​​​​സ് പ​​​​​​​​റ​​​​​​​​ഞ്ഞു. ബു​​​​​​​​ധ​​​​​​​​നാ​​​​​​​​ഴ്ച പ്രാ​​ദേ​​ശി​​ക​​സ​​മ​​യം വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​ര​​​​​​​​മാ​​​​​​​​ണു ഭൂ​​​​​​​​ക​​​​​​​​മ്പം നാ​​​​​​​​ശം വി​​​​​​​​ത​​​​​​​​ച്ച​​​​​​​​ത്. റി​​​​​​​​ക്ട​​​​​​​​ർ സ്കെ​​​​​​​​യി​​​​​​​​ലി​​​​​​​​ൽ 7.2 രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ ഭൂ​​​​​​​​ക​​​​​​​​മ്പ​​​​​​​​മാ​​​​​​​​ണ് ആ​​​​​​​​ദ്യ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. 38 സെ​​​​​​ക്ക​​​​​​ൻ​​​​​​ഡി​​​​​​ന​​​​​​കം 7.5 ​​രേ​​​​​​​​ഖ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ മറ്റൊരു ഭൂ​​​​​​ക​​​​​​മ്പമു​​​​​​​​ണ്ടാ​​​​​​​​യി. ഇ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം 30 തു​​​​​​ട​​​​​​ർ​​​​​​ച​​​​​​ല​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി.

ക​​​​രീ​​​​ബി​​​​യ​​​​ന്‍ തീ​​​​ര​​​​ന​​​​ഗ​​​​ര​​​​മാ​​​​യ മെ​​​​റോ​​​​ണി​​​​നു പ​​​​ടി​​​​ഞ്ഞാ​​​​റ് ഭൂ​​​​മി​​​​ക്ക​​​​ടി​​​​യി​​​​ല്‍ 13 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ആ​​​​ഴ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്രം. മെ​​​​റോ​​​​ണ്‍ ന​​​​ഗ​​​​ര​​​​ത്തി​​​​ന് 16 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റാ​​​​യി 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ആ​​​​ഴ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ര​​​​ണ്ടാ​​​​മ​​​​ത്തെ ഭൂ​​​​ക​​​​മ്പ​​​​​ത്തി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്രം.

മ​​​​​​​ര​​​​​​​ണ​​​​​​​സം​​​​​​​ഖ്യ ഇ​​​​​​​നി​​​​​​​യും ഏ​​​​​​​റെ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നേ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​ണു വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്ത​​​​​​​ൽ. മ​​​​ര​​​​ണ​​​​സം​​​​ഖ്യ 10,000 മു​​​​ത​​​​ൽ ഒ​​​​രു ല​​​​ക്ഷം വ​​​​രെ​​​​യാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് യു​​​​എ​​​​സ് ജി​​​​യോ​​​​ളജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ (യു​​​എ​​​സ്ജി​​​എ​​​സ്) ആ​​​​ശ​​​​ങ്ക അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

ഒ​​​​​​​ന്നേ​​​​​​​കാ​​​​​​​ൽ നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​നി​​​​​​​​ടെ വെ​​​​​​​​ന​​​​​​​​സ്വേ​​​​​​​​ല​​​​​​​​യി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ ഏ​​​​​​​​റ്റ​​​​​​​​വും വ​​​​​​​​ലി​​​​​​​​യ ഭൂ​​​​​​​​കമ്പ​​​​​​​​മാ​​​​​​​​ണി​​​​​​​​ത്. കാ​​​​​​ര​​​​​​ക്കാസി​​​​​​ലെ സി​​​​​​​​മോ​​​​​​​​ൺ ബോ​​​​​​​​ളിവർ അ​​​​​​​​ന്താ​​​​​​​​രാ​​​​​​​​ഷ്‌​​​​​​​​ട്ര വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്താ​​​​​​​​വ​​​​​​​​ള​​​​​​​​ത്തി​​​​​​​​നു കാ​​​​​​​​ര്യ​​​​​​​​മാ​​​​​​​​യ നാ​​​​​​​​ശ​​​​​​​​ന​​​​​​​​ഷ്ട​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യി. രാ​​​​​​​​ജ്യ​​​​​​​​ത്തെ ഏ​​​​​​​​റ്റ​​​​​​​​വും പ്ര​​​​​​​​ധാ​​​​​​​​ന വി​​​​​​​​മാ​​​​​​​​ന​​​​​​​​ത്താ​​​​​​​​വ​​​​​​​​ള​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ത് അ​​​​​​​​ട​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്.

കാ​​​​​​​ര​​​​​​​ക്കാസി​​​​​​​നു വ​​​​​​​ട​​​​​​​ക്കു​​​​​​​ള്ള ലാ ​​​​​​​​ഗ്വായ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്താ​​​​​​​​ണ് ഏ​​​​​​​​റ്റ​​​​​​​​വുമ​​​​​​​​ധി​​​​​​​​കം നാ​​​​​​​​ശ​​​​​​​​ന​​​​​​​​ഷ്ട​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. ചെ​​​​​​​റി​​​​​​​യ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും സാ​​​​​​​ന്പ​​​​​​​ത്തി​​​​​​​ക​​​​​​​മാ​​​​​​​യി ഏ​​​​​​​റെ പ്രാ​​​​​​​ധാ​​​​​​​ന്യ​​​​​​​മു​​​​​​​ള്ള​​​​​​​താ​​​​​​​ണ് ലാ ​​​​​​​ഗ്വായ. രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ എ​​​​​​​​ല്ലാ ഭാ​​​​​​​​ഗ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നു​​​​​​​​മു​​​​​​​​ള്ള ര​​​​​​​​ക്ഷാ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​ർ ലാ ​​​​ ​​​​ഗ്വായയി​​​​ലെ​​​​​​​​ത്തി ര​​​​​​​​ക്ഷാ​​​​​​​​ദൗ​​​​​​​​ത്യ​​​​​​​​ത്തി​​​​​​​​ൽ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ക​​​​​​​​ളാ​​​​​​​​യി. ത​​​​​​​​ക​​​​​​​​ർ​​​​​​​​ന്ന​​​​​​​​ടി​​​​​​​​ഞ്ഞ കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ അ​​​​​​​​വ​​​​​​​​ശി​​​​​​​​ഷ്ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ജീ​​​​​​​​വ​​​​​​​​ന്‍റെ തു​​​​​​​​ടി​​​​​​​​പ്പു തേ​​​​​​​​ടു​​​​​​​​ക​​​​​​​​യാ​​​​​​​​ണ് ര​​​​​​​​ക്ഷാ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​ർ.

ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര​​​​​​​​ക്കാസി​​​​ൽ പ​​​​​​​​രി​​​​​​​​ഭ്രാ​​​​​​​​ന്ത​​​​​​​​രാ​​​​​​​​യ ജ​​​​​​​​നം വീ​​​​​​​​ടു​​​​​​​​വി​​​​​​​​ട്ട് തെ​​​​​​​​രു​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്കോ​​​​​​​​ടി. പ​​​​​​​​ല​​​​​​​​രും മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​റു​​​​​​​​ക​​​​​​​​ളോ​​​​​​​​ളം തെ​​​​​​​​രു​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ടെ​​​​​​ന്‍റു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണു ക​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​ത്. ചി​​​​​​ല​​​​​​ർ കാ​​​​​​റു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞു. തു​​​​​​​​ട​​​​​​​​ർ​​​ച​​​​​​​​ല​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു സാ​​​​​​​​ധ്യ​​​​​​​​ത​​​​​​​​യു​​​​​​​​ള്ള​​​​​​​​തി​​​​​​​​നാ​​​​​​​​ൽ, കേ​​​​​​​​ടു​​​​​​​​പാ​​​​​​​​ടു സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പ്ര​​​​​​​​വേ​​​​​​​​ശി​​​​​​​​ക്ക​​​​​​​​രു​​​​​​​​തെ​​​​​​​​ന്ന് അ​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​ർ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പ് ന​​​​​​​​ല്കി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്.

കാ​​​​​​​​ര​​​​​​​​ക്കാസി​​​​​​​​ൽ സ​​​​​​​​ബ്‌​​​​​​​​വേ സ​​​​​​​​ർ​​​​​​​​വീ​​​​​​​​സു​​​​​​​​ക​​​​​​​​ളും പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​വാ​​​​​​​​ത​​​​​​​​ക വി​​​​​​​​ത​​​​​​​​ര​​​​​​​​ണ​​​​​​വും നി​​​​​​​​ർ​​​​​​​​ത്തി​​​​​​​​വ​​​​​​​​ച്ചു. അ​​​​​​​ടു​​​​​​​ത്ത ഏ​​​​​​​​താ​​​​​​​​നും ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തേ​​​​​​​​ക്ക് വി​​​​​​​​ദ്യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ക്ലാ​​​​​​​​സു​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത​​​​​​​​ല്ല. ചി​​​​​​​​ല സ്കൂ​​​​​​​​ൾ കെ​​​​​​​​ട്ടി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ൾ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി മാ​​​​​​​​റ്റി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. ഭൂ​​​​​​ക​​​​​​ന്പം കാ​​​​ര​​​​ക്കാസി​​​​ലെ ഇ​​​​​​ന്‍റ​​​​​​ർ​​​​​​നെ​​​​​​റ്റ് ക​​​​​​ണ​​​​​​ക്‌ടി​​​​​​വി​​​​​​റ്റി​​​​​​യെ സാ​​​​​​ര​​​​​​മാ​​​​​​യി ബാ​​​​​​ധി​​​​​​ച്ചു. വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടു.

ബു​​​​ധ​​​​നാ​​​​ഴ്ച പൊ​​​​തു അ​​​​വ​​​​ധി​​​​യാ​​​​യ​​​​തി​​​​നാ​​​​ൽ പ​​​​ല​​​​രും വീ​​​​ട്ടി​​​​ൽ​​​​ത്ത​​​​ന്നെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കാ​​​​​​ര​​​​​​ക്ക​​​​​​സി​​​​​​ൽ ര​​​​​​ണ്ടാം ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​ണ് ഭൂ​​​​​​ക​​​​​​ന്പം നാ​​​​​​ശം വി​​​​​​ത​​​യ്ക്കു​​​ന്ന​​​​​​ത്. 1967ലു​​​​​​ണ്ടാ​​​​​​യ ഭൂ​​​​​​ക​​​​​​ന്പ​​​​​​ത്തി​​​​​​ൽ ഇ​​​​​​രു​​​​​​നൂ​​​​​​റി​​​​​​ലേ​​​​​​റെ പേ​​​​​​ർ മ​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു. വെ​​​​​​​​ന​​​​​​​​സ്വേ​​​​​​​​ല​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യ സ​​​​ഹാ​​​​യം എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും ഉ​​​​​​​​ട​​​​​​​​ൻ ര​​​​​​​​ക്ഷാ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​രെ അ​​​​​​​​യ​​​​​​​​യ്ക്കു​​​​​​​​മെ​​​​​​​​ന്നും യു​​​​​​​​എ​​​​​​​​സ് സ്റ്റേ​​​​​​​​റ്റ് സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി മാ​​​​​​​​ർ​​​​​​​​ക്കോ റൂ​​​​​​​​ബി​​​​​​​​യോ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു.

അ​​​​​​​​മേ​​​​​​​​രി​​​​​​​​ക്ക സൈ​​​​​​​​നി​​​​​​​​ക​​​​​​​​നീ​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ലൂ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് മു​​​​​​​​ൻ വെ​​​​​​​​ന​​​​​​​​സ്വേ​​​​​​​​ല​​​​​​​​ൻ പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് നി​​​​​​​​ക്കോ​​​​​​​​ളാ​​​​​​​​സ് മ​​​​​​​​ഡു​​​​​​​​റോ​​​​​​​​യെ പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്കി ഡെ​​​​​​​​ൽ​​​​​​​​സി റോ​​​​​​​​ഡ്രി​​​​​​​​ഗ​​​​​​​​സി​​​​​​​​നെ താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റാ​​​​​​​​യി അ​​​​​​​​വ​​​​​​​​രോ​​​​​​​​ധി​​​​​​​​ച്ച​​​​​​​​ത്. മ​​​​ഡു​​​​റോ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ണ്. ഇ​​​​​ന്ത്യ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ വി​​​​​​​​വി​​​​​​​​ധ ലോ​​​​​​​​ക​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ൾ വെ​​​​​​​​ന​​​​​​​​സ്വേ​​​​​​​​ല​​​​​​​​യ്ക്കു സ​​​​​​​​ഹാ​​​​​​​​യ​​​​​​​​വാ​​​​​​​​ഗ്ദാ​​​​​​​​ന​​​​​​​​വു​​​​​​​​മാ​​​​​​​​യി രം​​​​​​​​ഗ​​​​​​​​ത്തെ​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​​ണ്ട്.

Latest News

Corehub Up